മേയ് അഞ്ചിന് നടക്കുന്ന NEETനു മുന്നോടിയായി അഞ്ചു സർക്കാർ മെഡിക്കൽ കോളെജ് വിദ്യാർഥി യൂണിയനുകളുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി മെഗാ മോക്ക് ടെസ്റ്റ് സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ക്യാംപസ് യൂണിയൻ്റെ നേതൃത്വത്തിൽ, ആലപ്പുഴ, എറണാകുളം, കോട്ടയം, കണ്ണൂർ മെഡിക്കൽ കോളെജുകളാണ് നീറ്റ് വിദ്യാർഥികൾക്ക് പിന്തുണയുമായെത്തുന്നത്. മെഡിക്കൽ വിദ്യാഭ്യാസരംഗത്തെ വിദഗ്ധരുടെ മേൽനോട്ടത്തിൽ നീറ്റിനു സമാനമായാണ് പരീക്ഷ. നീറ്റിലേക്കുള്ള അവസാനഘട്ട ചുവട് എന്ന നിലയിൽ വിദ്യാർഥികൾക്ക് നിർണായകമാകും മെഗാ മോക്ക് ടെസ്റ്റ്.
MEGA MOCK TESTന് 100/- രൂപ രജിസ്ട്രേഷൻ ഫീ ഉണ്ടായിരിക്കും. ഇതു പൂർണമായും നിർധന രോഗികളെ സഹായിക്കുന്ന ആർദ്രം പദ്ധതിക്കു കൈമാറും. സർക്കാർ മെഡിക്കൽ കോളെജുകളുടെ ഭാഗമായി പ്രവർത്തിക്കുന്ന കാരുണ്യപദ്ധതിയാണ് ആർദ്രം.
സ്പർശം പദ്ധതി വിജയകരമായ പതിമൂന്നുവർഷങ്ങൾ പിന്നിടുന്നു
2011ൽ തുടങ്ങിയ 'സ്പർശം' താങ്ങായത് ആയിരക്കണക്കിനു പേർക്ക്
സംസ്ഥാനവ്യാപകമായി നടത്തുന്ന മെഗാ നീറ്റ് മോക്ക് ടെസ്റ്റിന്‍റെ അണിയറയിൽ മൂവയിരത്തിലേറെ വിദ്യാഭ്യാസ വിദഗ്ധർ. ചോദ്യപേപ്പർ തയാറാക്കുന്നതിനും കോച്ചിങ്ങിനും തൊട്ട് പരീക്ഷാഹാളിലെ നടത്തിപ്പിനുവരെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽനിന്നുള്ള വിദഗ്ധർ അണിചേരും.
ദേശീയ, സംസ്ഥാനതലങ്ങളിൽ ആയിരക്കണക്കിനു വിദ്യാർഥികളെ നീറ്റ് പരീക്ഷയ്ക്കു പരിശീലിപ്പിച്ച വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തുന്ന കുറ്റമറ്റ മോക്ക് ടെസ്റ്റിൽ പങ്കെടുക്കുകയെന്നത് നീറ്റിലെ വിജയസാധ്യത വർധിപ്പിക്കുന്നു.
Subscribe Our Newsletter to Get More Update and Join Our Course Information